• 2.jpg
  • 3.jpg
  • 4.jpg
  • 5.jpg
  • 6.jpg

ഹൈഡ്രോഗ്രാഫിക് സർവ്വേയുടെ വ്യാപ്തി

 
ജലഗതാഗതം, എഞ്ചിനീയറിംഗ് ഗവേഷണം തുടങ്ങിയ വിവിധ മേലഖകളിൽ ഹൈഡ്രോഗാഫിക് സർവ്വേ അനിവാര്യമാണ്.  സുരക്ഷിതമായ  നാവിഗേഷൻ  റൂട്ടുകളുടെ  നിർണ്ണയം തീരദേശ ഷിപ്പിംഗിനായുള്ള സർവ്വേകൾ, ഉൾനാടൻ ജലഗതാഗതം എന്നിവ നാവിഗേഷൻ ഉദ്ദേശ്യത്തിൽ ഉൾപ്പെടുന്നു. നാവിഗേഷൻ ചാനലുകളുടെ നവീകരണം, ജലാശയങ്ങളിൽ മുങ്ങികിടക്കുന്ന അപകടം വരുത്താവുന്ന പാറകൾ, മൺകൂനകൾ, മുങ്ങികപ്പലുകൾ അവശിഷ്ടങ്ങൾ എന്നിവയുടെ സ്ഥാന നിർണ്ണയവും ഇതിൽ ഉൾപ്പെടുന്നു. 
 
എഞ്ചിനീയറിംഗ് വിഭാഗത്തിൽ  തുറമുഖ വികസനം,  ജല വിഭവ ശേഷി വികസനം, മണ്ണുമാന്തലിന് മുൻപും പിമ്പുമുള്ള സർവ്വേകൾ, നീക്കം ചെയ്യേണ്ട മെറ്റീരിയലിന്റെ  അളവു കണക്കാക്കൽ, ഡ്രഡ്ജിംഗ് ചെലവ് നിർണ്ണയിക്കൽ, ചാനൽ അടയാളപ്പെടുത്തൽ, ബ്രേക്ക്  വാട്ടർ നിർമ്മാണത്തിന്റെ  കണക്കാക്കൽ , കനാൽ സർവ്വേ തുടങ്ങിയവ ഉൾപ്പെടുന്നു.   
 
ബോട്ടം സാമ്പ്ലിംഗ്, ബോട്ടം പ്രോഫൈൽ പഠനം, സിൽറ്റ് കണക്കാക്കൽ ,  സെഡിമെന്റേഷൻ ഇഫക്റ്റ് , കോണ്ടൂർ ചിത്രീകരണം , വേലിയേറ്റത്തെയും ടൈഡൽ  സ്ട്രീമിനേയും കുറിച്ചുള്ള പഠനം , കടൽ ത്തിരത്തും അഴിമുഖങ്ങളിലുമുള്ള ടൈഡൽ ഇഫക്ട് , ബ്രേക്ക് വാട്ടറിന്റെ  രൂപകല്പനയും വിന്യാസവും, തീരദേശ ഷിപ്പിംഗിനുള്ള സാധ്യതാപഠനം , ടൂറിസം വികസനത്തിനായി  ജലാശയങ്ങളെകുറിച്ച് സാധ്യത പഠനം , നിലവിലുള്ള നാവിഗേഷൻ കനാലുകളുടെ നവീകരണത്തിനായുള്ള പ്രോജക്ട് റിപ്പോർട്ടുകൾ തയ്യാറാക്കൽ ഇവയാണ്  ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിൽ ഉൾപ്പെടുന്നത്.
 
ജലസംഭരണികളുടെ ഹൈഡ്രോഗ്രാഫിക് സർവ്വേ നടത്തി ജലത്തിന്റെ  യഥാർത്ഥ അളവും അടിത്തട്ടിലെ  നിലവിലെ പ്രൊഫൈലും കണ്ടെത്തി  മണ്ണും ചെളിയും  മൂലം ജലസംഭരണിയുടെ  ശേഷി എത്രത്തോളം കുറഞ്ഞുവെന്ന് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്നു. ജലപാതകളുടെ സർവ്വേയിലൂടെആഴം വർദ്ധിപ്പിക്കേണ്ട സ്ഥലവും നീക്കം ചെയ്യേണ്ട മണ്ണിന്റെ അളവും കണ്ടെത്താൻ  സാധിക്കുന്നു.  ഉൾനാടൻ കനാലുകളിലെയും തടാകങ്ങളിലേയും ഹൈഡ്രോഗ്രാഫിക് സർവ്വേ  നടത്തുന്നതു വഴി കുറഞ്ഞ തോതിലുള്ള ഡ്രഡ്ജിംഗ്  നടത്തി ബോട്ട്  സർവ്വീസിനായി ഏറ്റവും സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ  വഴികൾ നിർണ്ണയിക്കാൻ സാധിക്കുന്നു. 
 

Locate us

Office of The Chief Hydrographer
Hydrographic Survey Wing,
Aryankuzhi road,
Kamaleswaram.
Manacaud.P.O
Thiruvananthapuram - 695 009


 

511046
Today
All days
526
511046

Your IP: 18.191.174.168
2024-05-02 22:38